Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LoveandWar

'ല​വ് ആ​ൻ​ഡ് വാ​ർ': തരംഗമായി വി​ക്കി കൗ​ശ​ലി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്

ബോളിവുഡ് സംവിധായകൻ സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലിയുടെ 'ല​വ് ആ​ൻ​ഡ് വാ​ർ' എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രത്തിലെ വി​ക്കി കൗ​ശ​ലി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വ​ന്നു. തീ​ക്ഷ്ണ​മാ​യ ലുക്കിലാണു താരം. മു​ൻ​പ് ര​ൺ​ബീ​ർ ക​പു​റിന്‍റെ​യും ആ​ലി​യ ഭ​ട്ടി​ന്‍റെ​യും ഫ​സ്റ്റ് ലു​ക്ക് നി​ർമാ​താ​ക്ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ക്കി കൗ​ശ​ലി​ന്‍റെ വേ​റി​ട്ട ലു​ക്കും ത​രം​ഗ​മാ​കു​ന്ന​ത്.

പോ​സ്റ്റ​റി​ൽ ലൈറ്റർ ഉപയോഗിച്ച് സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്ന വി​ക്കി കൗ​ശ​ലി​നെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ക​ന​ത്ത മീ​ശ​യും മു​ഖ​ത്തെ മു​റി​വ​ട​യാ​ള​വും ഗൗ​ര​വ​മേ​റി​യ നോ​ട്ട​വും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ദു​രൂ​ഹ​ത​യും ഗാം​ഭീ​ര്യ​വും വ​ർ​ധിപ്പിക്കുന്നു.

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​മാ​യി വി​ക്കി കൗ​ശ​ൽ കൈ​കോ​ർ​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. 2027 ജ​നു​വ​രി 21-ന് ചിത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഹി​ന്ദി​ക്ക് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Latest News

Corehub Up